ജീവൻ രക്ഷിക്കാൻ ഒരുമിച്ചാലേ പറ്റൂ! കേരളത്തിൽ ഏകീകരിച്ച ആംബുലൻസ് സേവന സംവിധാനം അത്യാവശ്യമാണ്!
ജീവൻ രക്ഷിക്കാൻ ഒരുമിച്ചാലേ പറ്റൂ! കേരളത്തിൽ ഏകീകരിച്ച ആംബുലൻസ് സേവന സംവിധാനം അത്യാവശ്യമാണ്! നമ്മുടെ ആംബുലൻസ് ഡ്രൈവർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും അഭിനന്ദനങ്ങൾ! ഈ ബ്ലോഗ് പോസ്റ്റിലേക്ക് പോകുന്നതിനു മുമ്പ് , നിലവിലെ സാഹചര്യത്തിൽ , അത്യാഹിത സാഹചര്യങ്ങളെ നേരിടാൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന , ആംബുലൻസ് ഡ്രൈവർമാർ , പാരാ-മെഡിക്കൽ സ്റ്റാഫ് , ആശുപത്രികൾ , മറ്റു സന്നദ്ധ സേവകർ എന്നിവയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും , അവർക്കു ആത്മാർത്ഥമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. എത്രത്തോളം അവർക്കു വേണ്ടി വാക്കുകൾ പറഞ്ഞാലും , അവരുടെ സമർപ്പിത സേവനം പരിരക്ഷിക്കാൻ ഒന്നും മതിയാകില്ല. ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്ന പരിഷ്കാരങ്ങൾ എല്ലാം , ഇത്തരം ഡ്രൈവർമാർക്കും പാരാ മെഡിക്കൽ സ്റ്റാഫിനും അവരുടെ ജോലി എളുപ്പമാക്കാനും , കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുവാനും , അവർക്ക് ആവശ്യമായ പിന്തുണ നൽകാനുമാണ്. അവരുടെ കഠിനാധ്വാനത്തിന് നന്ദി പറയുകയും , അവരുടെ സേവനത്തിന് ആദരവ് നൽകുകയും ചെയ്യുന്നു . ആരോഗ്യ പരിരക്ഷയിലും ദുരന്തനിവാരണത്തിലും കേരളം ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. ...